ആലപ്പുഴ: മത്സ്യത്തൊഴിലാളികൾക്ക് 3000 രൂപയുടെ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയിൽ നിന്നും ഉൾനാടൻ മത്സ്യ തൊഴിലാളികളെ അവഗണിച്ചതിൽ മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പ്രതിഷേധിച്ചു.കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിക്ഷോഭവും, മത്സ്യസമ്പത്തിലെ കുറവും കടലിലും കായലിലും ഒരേ പോലെ പ്രതിഫലിക്കുന്നതാണ്. എന്നാൽ സമാശ്വാസ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ ഉൾനാടൻ മേഖലയെ അവഗണിക്കുന്നത് അംഗീകരിക്കുവാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.