
 ഇന്നലെ 1926 പേർ
ആലപ്പുഴ: ജില്ലയിൽ കൊവിഡ് രോഗികൾ രണ്ടായിരത്തിലേക്ക് അടുക്കുന്നു. രോഗ വ്യാപനത്തോടൊപ്പം ടി.പി.ആർ നിരക്കിലെ വർദ്ധനവും രോഗമുക്തരുടെ എണ്ണത്തിലെ കുറവും ആശങ്ക ഇരട്ടിപ്പിക്കുന്നു. സമ്പർക്ക വ്യാപനവും വർദ്ധിച്ചു. ഇന്നലെ 1926 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 7255 ആയി. 437 പേർ രോഗമുക്തരായി. 1847 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേർ വിദേശത്തു നിന്നും എത്തിയതാണ്. 16 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 61 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 34.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ സെപ്തംബർ മൂന്നിനായിരുന്നു ഇതിനു മുമ്പ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നത്. അന്ന് ടി.പി.ആർ നിരക്ക് 18.34 ശതമാനമായിരുന്നു.