
ആലപ്പുഴ: ആര്യാട് പ്രവർത്തിക്കുന്ന കേരള യൂണിവേഴ്സിറ്റി കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷനിൽ യൂണിയൻ ഉദ്ഘാടനവും മെരിറ്റ് ഡേയും പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ എൻ.ആഷിക് അദ്ധ്യക്ഷത വഹിച്ചു. ആർട്സ് ക്ലബ് ഉദ്ഘാടനം വിപ്ലവ ഗായിക പി.കെ.മേദിനിയും ലിറ്റററി ക്ലബ് ഉദ്ഘാടനം കേരള സർവകലാശാല സെനറ്റംഗവും എസ്.ഡി കോളേജ് മലയാളം വിഭാഗം മേധാവിയുമായ എസ്.അജയകുമാറും, സ്പോർട്സ് ക്ലബ് ഉദ്ഘാടനം പവർ ലിഫ്റ്റിംഗ് താരം അരുൺ ജേക്കബും, കോളേജ് അസോസിയേഷൻ ഉദ്ഘാടനം പുന്നമട വാർഡ് കൗൺസിലർ ജി.ശ്രീലേഖയും നിർവഹിച്ചു. എസ്.രാധ, എൻ.ആർ.ജയ, പി.എ.യേശുദാസ്, പി.ആർ.അരുൺകുമാർ എന്നിവർ സംസാരിച്ചു.