pavanatakam
ലഹരിവിരുദ്ധ സന്ദേശം നൽകി കൊല്ലംഹാഗിയോസ് അവതരിപ്പിച്ച പാവനാടകം

മാന്നാർ: സംസ്ഥാന എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ സന്ദേശപരിപാടിയായ വിമുക്തിയുടെ ഭാഗമായി ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാന്നാർ ശ്രീഭൂവനേശ്വരി സ്കൂൾ, കുട്ടംമ്പേരൂർ എസ്‌.കെ.വി സ്‌കൂൾ, പാണ്ടനാട് വിവേകാനന്ദ സ്‌കൂൾ, പുലിയൂർ കിഴക്കേനട എന്നിവിടങ്ങളിലാണ് വിമുക്തി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ അവതരിപ്പിച്ചത്. ലഹരി വിരുദ്ധ പ്രചാരണത്തിൽ പാവനാടകത്തിലൂടെ ആയിരം വേദികൾ പിന്നിടുന്ന കൊല്ലം ഹാഗിയോസിന്റെ 'വിലാപങ്ങൾക്ക് വിട' എന്ന പാവനാടകം അവതരണം കൊണ്ട് ശ്രദ്ധേയമായി. സജിമോൻ ശൂരനാട് ആണ് രചനയും സംവിധാനവും നിർവഹിച്ചത്.

ജില്ലാപഞ്ചായത്ത് വികസന സ്റ്റാൻറ്റിംഗ്കമ്മിറ്റി ചെയർമാൻ വൽസലാമോഹൻ, മാന്നാർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ വൽസലാ ബാലകൃഷ്ണൻ, പുലിയൂർ ഗ്രാമപഞ്ചായത്തംഗം ഷൈലജ സുധി, ലൈബ്രറി കൗൺസിൽ സംസ്ഥന എക്സിക്യൂട്ടിവ് കമ്മറ്റി അംഗം കൃഷ്ണകുമാർ, ലൈബ്രറി കൗൺസിൽ താലുക്ക് പ്രസിഡന്റ് എൽ.പി സത്യപ്രകാശ്, എക്സെസ് പ്രിവന്റീവ് ഓഫീസർ അരുൺകുമാർ, ശ്രീഭൂവനേശ്വരി സ്‌കൂൾ മാനേജർ കെ.ജി ഗോപാലകൃഷ്ണപിള്ള , കെ.ആർ ശങ്കരനാരായണൻ നായർ, കെ.പി പ്രദീപ്, സകൂൾ പ്രിൻസിപ്പൽമാരായ ജയശ്രീ, അമ്പിളി, രശ്മി ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.