s

ആലപ്പുഴ: കുട്ടനാട്ടിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി കളക്ടർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. വേനൽ കടുത്തതോടെ കുട്ടനാട് താലൂക്കിലെ 13 പഞ്ചായത്തുകളിലും അതിരൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. കുട്ടനാട്ടിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ പതിമൂന്നാം ധനകാര്യ കമ്മിഷൻ ശുപാർശപ്രകാരം 70 കോടി മുടക്കി ആരംഭിച്ച ശുദ്ധജല പദ്ധതികൾ എങ്ങുമെത്താതെ പാഴായി. കേന്ദ്ര സർക്കാരിന്റെ ജൽജീവൻ മിഷന്റെ പ്രവർത്തനങ്ങളും അവതാളത്തിലാണ്.ടാങ്കറുകളിലും മറ്റും കുടിവെള്ളമെത്തിക്കാൻ റവന്യൂ, വാട്ടർ അതോറിറ്റി വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.