ആലപ്പുഴ: ദേശീയ സംയുക്ത ട്രേഡ് യൂണിയൻ ഫെബ്രുവരി 23, 24 തീയതികളിൽ നടത്തുന്ന ദ്വിദിന പണിമുടക്കിന് പിന്തുണയുമായി ജില്ലയിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ജില്ലാ കൺവെൻഷൻ നടത്തി. ഓൺലൈനായി നടന്ന കൺവെൻഷനിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജി. ബൈജു അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി ഡി.പി. മധു സ്വാഗതം പറഞ്ഞു. പി. ഗാനകുമാർ, എച്ച്. സലാം എം.എൽ.എ, വി.എസ്. മണി (സി.ഐ.ടി.യു), അഡ്വ. വി. മോഹൻദാസ്, ഷിറാസ് (എ.ഐ.ടി.യു.സി), പി.ആർ. സതീ
ശൻ (എ.ഐ.യു.ടി.യു.സി), സി.എസ്. രമേശൻ, ഗോവിന്ദൻ നമ്പൂതിരി (യു.ടി.യു.സി), കളത്തിൽ വിജയൻ, രാജേഷ് (ടി.യു.സി.സി), കെ.വി. ഉദയഭാനു (ടി.യു.സി.ഐ), ജേക്കബ് ഉമ്മൻ (എച്ച്.എം.എസ്) പി.സി. വിനോദിനി (സേവാ) ഹബീബ് (എൻ.എൽ.യു) തുടങ്ങിയവർ സംസാരിച്ചു.