ആലപ്പുഴ: കെ റെയിലും കെ ഫ്ളാറ്റും അല്ല കെ ലാന്റാണ് അടിയന്തര പ്രാധാന്യത്തോടെ സംസ്ഥാനത്ത് നടപ്പാക്കേണ്ടതെന്ന് ബി.എസ്.പി സംസ്ഥാന സെക്രട്ടറി വയലാർ ജയകുമാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഇന്ന് രാവിലെ 11ന് കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. രാവിലെ പത്തിന് ധർണ വയലാർ ജയകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മുരളീധരൻ കൊഞ്ചേരില്ലം അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് മുരളീധരൻ കൊഞ്ചേരില്ലം, സെക്രട്ടറി ഇ.കെ.രാജൻ, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് സുബീന്ദ്ര നാഗ എന്നിവരും വാർത്താസമ്മേളത്തിൽ പങ്കെടുത്തു.