മാന്നാർ: ഇരമത്തൂർ മുഹ്‌യിദ്ദീൻ ജുമാ മസ്ജിദിൽ മോഷണം നടന്നു. ഇമാമിന്റെ റൂമിൽ നിന്നും പതിമൂവായിരത്തോളം രൂപ മോഷണം പോയതായി ജമാഅത്ത് കമ്മിറ്റി അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് നിസ്കാര സമയത്താണ് മോഷ്ടാവ് പള്ളിയുടെ മുകൾ നിലയിലുള്ള ഇമാമിന്റെ മുറിയി കയറി മോഷണം നടത്തിയത്. ജമാഅത്ത് കമ്മിറ്റി മാന്നാർ പൊലീസിൽ പരാതി നൽകി. സിസി ടിവി കാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും മാസ്ക് ധരിച്ചിരിക്കുന്നതിനാൽ മുഖം വ്യക്തമല്ലെന്ന് അധി​കൃതർ പറഞ്ഞു. ദൃശ്യങ്ങൾ പൊലീസിന് കൈമാറി. നാല് മാസം മുൻപ് മാന്നാറിലെ വിവിധ ദേവാലയങ്ങളിൽ നടന്ന മോഷണങ്ങളി​ൽ തിരുവനന്തപുരം സ്വേദേശി ബ്ലേഡ് അയ്യപ്പൻ എന്ന ആർ.അയ്യപ്പനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
.