photo
ബി.ജെ.പി ആലപ്പുഴ ജില്ലാ നേതൃയോഗം സംസ്ഥാ ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ ഉദ്ഘാടനം ചെയ്യുന്നു.

ആലപ്പുഴ: കെ റെയിൽ പദ്ധതിയ്ക്ക് എതിരേയുള്ള സമരം ബി.ജെ.പി ശക്തമാക്കുമെന്നും സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ പറഞ്ഞു. ബി.ജെ.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ, സംസ്ഥാന വക്താവ് സന്ദീപ് വചസ് പതി, സംഘടനാ സെക്രട്ടറി സുരേഷ്, മേഖലാ പ്രസിഡന്റ് കെ. സോമൻ, ജില്ലാ ജനറൽ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.