ambala

അമ്പലപ്പുഴ: ബി.ജെ.പി അമ്പലപ്പുഴയിൽ നടത്തിയ ജാഗ്രതാ സദസ് സംസ്ഥാന സമിതിയംഗം സന്ദീപ് വചസ്പതി ഉദ്ഘാടനം ചെയ്തു. പോപ്പുലർ ഫ്രണ്ട് - എസ്.ഡി.പി. ഐ ഭീകരതക്കെതിരെ ജനകീയ മുന്നേറ്റം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ആർ.ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന സമിതിയംഗം കൊട്ടാരം ഉണ്ണികൃഷ്ണൻ, നിയോജക മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ്, അനിൽ പാഞ്ചജന്യം, സന്ധ്യ സുരേഷ്, ബിജു സാരംഗി,ബീന കൃഷ്ണകുമാർ, രേണുക ശ്രീകുമാർ , കെ. മനോജ് കുമാർ , അഡ്വ. ഗണേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.