ആലപ്പുഴ: ഐക്യകർഷകസംഘം 15-ാം സംസ്ഥാന സമ്മേളനം 22, 23 തീയതികളിൽ ആലപ്പുഴയിൽ നടക്കും. സംഘം മുൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എൻ.ചന്ദ്രശേഖരൻ നായർ പതാക ഉയർത്തും. സമ്മേളനം സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കലാനിലയം രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. മുതിർന്ന കർഷകരെ എൻ.കെ.പ്രേമചന്ദ്രൻ എം.പി ആദരിക്കും. ഉച്ചയ്ക്ക് നടക്കുന്ന കാർഷിക സെമിനാർ ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും. പ്രമുഖ കാർഷിക ശാസ്ത്രജ്ഞൻ ഡോ.പദ്മകുമാർ കാലാവസ്ഥാ വ്യതിയാനവും കാർഷിക മേഖലയും എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിക്കും. സമാപന സമ്മേളനം ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്യും. സംഘം സെക്രട്ടറി കെ.ജി.വിജയദേവൻപിള്ള സ്വാഗതം പറയും. അഡ്വ.ബി.രാജശേഖരൻ, കെ.എസ്.വേണുഗോപാൽ, അഡ്വ.കെ.സണ്ണിക്കുട്ടി, എസ്.എസ്.ജോളി, പി.എൻ.നെടുവേലി, മാത്തുക്കുട്ടി കുഞ്ചാക്കോ എന്നിവർ പ്രസംഗിക്കും.