ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ഗവ.യു.പി.സ്കൂളിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ആസാദി കി രംഗോലിയുടെ ഭാഗമായി സാമൂഹ്യ ശാസ്ത്ര, ഗാന്ധിദർശൻ ക്ലബുകളുടെ സംയുക്‌താഭിമുഖ്യത്തിൽ ചരിത്ര ചിത്ര രചനാ ക്യാമ്പ് സംഘടിപ്പിച്ചു. അമ്പലപ്പുഴ ബി.ആർ.സി.യിലെ ചിത്രകലാദ്ധ്യാപകൻ കെ. വേണുഗോപാൽ ക്യാമ്പിന് നേതൃത്വം നൽകി. പ്രഥമാദ്ധ്യാപകൻ സിറിൽ ചാക്കോ, അദ്ധ്യാപകരായ ഷാഹിദ, കെ.കെ.ഷൈല, പി. ഷൈലജ, ശാന്ത, ജിസില, ധന്യ എന്നിവർ പങ്കെടുത്തു.