ഹരിപ്പാട്: പള്ളിപ്പാട് വില്ലേജ് ഓഫീസർ ആയിരിക്കെ മരി​ച്ച ദേവീദാസിന്റെ സ്മരണയ്ക്കായി സൗഹൃദ കൂട്ടായ്മയായ മുട്ടം സ്‌നേഹവർണങ്ങൾ സംഘടിപ്പിച്ചിട്ടുള്ള കാർത്തികപ്പള്ളി താലൂക്കിലെ മികച്ച റവന്യു ഓഫീസർക്ക് നൽകി വരുന്ന അവാർഡ് വിതരണ ചടങ്ങ് മാവേലിക്കര എം.എൽ.എ അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. 2012 ദേവീദാസ് പുരസ്‌കാരത്തിൽ അർഹമായ ചേപ്പാട് വില്ലേജ് ഓഫീസർ ഫാത്തിമ ബീവിക്ക് 7777 രൂപ കാഷ് അവാർഡും ഫലകവും കാർത്തികപ്പള്ളി തഹസിൽദാർ സി. ദിലീപ് കുമാർ സമ്മാനിച്ചു. സ്റ്റേഹവർണങ്ങളുടെ പ്രസിഡന്റ് എം.കെ. വേണുകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, വാർഡ് മെമ്പർ എം. മണിലേഖ, സോമനാഥൻ നായർ, ടി.വി. വിനോബ്, എസ്. ശ്രീനിവാസൻ, മുൻകാല അവാർഡ് ജേതാക്കളായ ഡെപ്യൂട്ടി തഹസിൽദാർമാരായ വി. ദീപു, ഉണ്ണികൃഷ്ണൻ മൂസത് എന്നിവർ സംസാരിച്ചു.