മാവേലിക്കര: തട്ടാരമ്പലം ജംഗ്ഷനിലെ സിഗ്നൽ സംവിധാനം തകരാറിലായിട്ട് ആഴ്ചകൾ. അപകട സാദ്ധ്യത കൂടുതലുള്ള ജംഗ്ഷനിൽ ഇതോടെ അപകടം പതിവായ അവസ്ഥയാണ്.
സംസ്ഥാന പാത കടന്നു പോകുന്ന ഈ ജംഗ്ഷനിൽ നാലു ഭാഗത്തു നിന്നും വാഹനങ്ങൾ പാഞ്ഞുവരുമ്പോൾ അപകട സാദ്ധ്യത ഏറി വരുന്ന സാഹചര്യം ഉണ്ടായിട്ടും അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണ്. തട്ടാരമ്പലം ജംഗ്ഷനിലെ സിഗ്നൽ സംവിധാനം യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റ പണി നടത്തി പ്രവർത്തന സജ്ജമാക്കുവാൻ വേണ്ട നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണം എന്ന് ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ ആവശ്യപ്പെട്ടു.