മാവേലിക്കര: ബി.ആർ.സിയുടെ നേതൃത്വത്തിൽ ഉല്ലാസഗണിതം പദ്ധതിക്ക് തുടക്കം കുറിച്ചു. ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികളെ കളികളിലൂടെ ഗണിതം രസകരമായി പഠിപ്പിക്കുകയാണ് ലക്ഷ്യം.

കോവിഡ് അന്തർവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് വീട്ടിലും പരിശീലിക്കാവുന്ന പ്രവർത്തനങ്ങൾ ആണ് സജ്ജമാക്കിയിരിക്കുന്നത്. കണ്ടിയൂർ യു.പി.എസിൽ നടന്ന പരിശീലന പദ്ധതിയുടെ ഉദ്‌ഘാടനം എം.എസ്.അരുൺ കുമാർ എം.എൽ.എ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ പി.പ്രമോദ്, ട്രെയിനർമാരായ ജി.സജീഷ്, സി.ജ്യോതികുമാർ എന്നിവർ സംസാരിച്ചു.