
ആലപ്പുഴ: കൊവിഡ് വ്യാപനം വർദ്ധിച്ചതോടെ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ താലൂക്കുതലത്തിൽ പരിശോധനാ സ്ക്വാഡുകൾ രൂപീകരിച്ചു. ജില്ലയിൽ ആറ് താലൂക്കുകളിലും തഹസിൽദാർമാരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ റവന്യൂ, പൊലീസ്, തദ്ദേശസ്വയം ഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണുള്ളത്. സബ് കളക്ടർക്കാണ് സ്‌ക്വാഡുകളുടെ മേൽനോട്ടച്ചുമതല. പ്രതിരോധ മാർഗനിർദേശങ്ങളുടെ ലംഘനം പരിശോധിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയുമാണ് സ്ക്വാഡുകളുടെ ജോലി. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ജില്ല ബി കാറ്റഗറയിലായതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
സ്ക്വാഡുകളുടെ പരിശോധന
മാർക്കറ്റുകൾ, വ്യാപാര കേന്ദ്രങ്ങൾ, തിയേറ്ററുകൾ, ബാറുകൾ, ബീച്ചുകൾ, ടൂറിസം കേന്ദ്രങ്ങൾ
പൊതു ഇടങ്ങൾ, ബാങ്കുകൾ, സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ
സാമൂഹിക അകലം, മാസ്‌കിന്റെ ശരിയായ ഉപയോഗം
സ്ഥാപനങ്ങളിലെ ബ്രേക് ദി ചെയിൻ ക്രമീകരണം
വിവാഹം, മരണാനന്തര ചടങ്ങുകളിൽ ആളെണ്ണം
നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമ നടപടി
കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ
രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിക്കു പുറമേ ജനറൽ ആശുപത്രി പൂർണ്ണമായി കൊവിഡ് ചികിത്സാ കേന്ദ്രമാക്കി. മുളക്കുഴയിലെ സെഞ്ച്വറി ആശുപത്രിയും കൊവിഡ് ചികിത്സാ കേന്ദ്രമാണ്. നാളെ മുതൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ കൊവിഡ് രോഗികളെ കിടത്തി ചികിത്സ ആരംഭിക്കും.
നിയന്ത്രണം
ജില്ലയിൽ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾ അനുവദിക്കില്ല
മതപരമായ ആരാധനകൾ ഓൺലൈനിൽ
വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ
രോഗലക്ഷണമുള്ളവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ആശുപത്രികളിൽ എത്തുന്ന 90 ശതമാനം പേർക്കും ഓക്സിജന്റെ അളവിൽ കുറവില്ല. സ്വയം ചികിത്സ നടത്തരുത്.
-ആരോഗ്യ വകുപ്പ് അധികൃതർ