ഹരിപ്പാട് : ട്രെയിൻ കടന്നുപോകുന്നതിനായി ഗേറ്റ് അടക്കാനെത്തിയ വനിതാ റെയിൽവേ ഗേറ്റ് കീപ്പർക്ക് പാമ്പുകടിയേറ്റു. ഹരിപ്പാട് - ആലപ്പുഴ തീരദേശ പാതയിൽ കരുവാറ്റ ഊട്ടുപറമ്പ് ലെവൽ ക്രോസിലെ ഗേറ്റ് കീപ്പർ പള്ളിപ്പാട് പുത്തൻപുരയിൽ ആർ.സരിതയ്ക്കാണ് ബുധനാഴ്ച രാത്രി 10. 50 ന് പാമ്പ്‌ കടിയേറ്റത്. പ്രദേശവാസികൾ റെയിൽവേ സ്റ്റേഷനിൽ അറിയിച്ചതിനെതുടർന്ന് ഹരിപ്പാട് ആശുപത്രിയിൽ നിന്നും ആംബുലൻസ് എത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ച സരിതയെ തുടർ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.