മാന്നാർ: താത്കാലിക ഷെഡിൽ താമസിച്ചിരുന്ന നിർദ്ധനരായ പരുമല തിക്കപ്പുഴ താഴ്ചയിൽ സജികുമാറിനും അഞ്ചംഗ കുടുംബത്തിനും വീടൊരുങ്ങുന്നു. ചോരാത്ത വീട് പദ്ധതിയിൽ ന്യൂയോർക്കിലുള്ള കൗൺസിൽ ഒഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ് ബ്രൂക്ലിൻ ക്യൂൻസ് ലോങ് ഐലൻഡും സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഒഫ് നോർത്ത് അമേരിക്കയും സംയുക്തമായിട്ടാണ് സജികുമാറിന് വേണ്ടി പുതിയ വീട് നിർമ്മിക്കുന്നത്. ശിലാസ്ഥാപനം 24 ന് വൈകിട്ട് 4ന് ആന്റോ ആന്റണി എം. പി നിർവഹിക്കും. ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ. കരീം അദ്ധ്യക്ഷത വഹിക്കും.