s

ആലപ്പുഴ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ നടത്തുന്ന സാമൂഹിക വികസന സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. ആറു മാസം ദൈർഘ്യമുള്ള പ്രോഗ്രാമിൽ സാമൂഹിക പ്രവർത്തനത്തെ തൊഴിലെന്ന രീതിയിൽ ഏറ്റെടുക്കുന്നതിനുള്ള അറിവും വൈദഗ്ദ്ധ്യവും ലഭിക്കും. തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുന്നത്. 18നു മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. വിശദാംശങ്ങൾ www.srccc.inൽ. അപേക്ഷിക്കേണ്ട അവസാന തീയതി 31. കൂടുതൽ വിവരങ്ങൾക്ക് സ്റ്റഡി സെന്ററുമായി (വിംഗ്‌സ് ട്രെയിനേഴ്‌സ് അക്കാദമി, ആലപ്പുഴ) ബന്ധപ്പെടണം. ഫോൺ: 6282427152, 9074522072.