s

ആലപ്പുഴ : ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിന്റെ ലാംഗ്വേജ് ടീച്ചർ എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പി.എസ്.സി അംഗീകാരമുള്ള ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.50 ശതമാനം മാർക്കോടെ ഹിന്ദി രണ്ടാം ഭാഷയായി പഠിച്ച് പ്ലസ് ടു യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ യോഗ്യതകളുള്ളവരെയും പരിഗണിക്കും. പ്രായപരിധി 17 നും 35നും മദ്ധ്യേ.

ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്ക് അഞ്ചു വർഷവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും ഇളവ് അനുവദിക്കും. അർഹവിഭാഗങ്ങൾക്ക് ഫീസ് സൗജന്യം ലഭിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി 28. ഫോൺ: 04734 296496, 8547126028.