കായംകുളം: പോപ്പുലർഫ്രണ്ട് ഭീകരതയ്‌ക്കെതിരെ ബി.ജെ.പി കായംകുളം ടൗൺ സൗത്ത് കമ്മിറ്റി ജനജാഗ്രതസദസ് നടത്തി.

വഖഫ് ബോർഡ്‌ മെമ്പർ ടി.ഒ നൗഷാദ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വളർന്നു വരുന്ന തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രം കേരളമായി മാറിയിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. സൗത്ത് പ്രസിഡന്റ്‌ ബിബിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം പാറയിൽ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി ദക്ഷിണമേഖല വൈസ് പ്രസിഡന്റ്‌ ഡി. അശ്വനീദേവ്, ബിജെപി മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണകുമാർ രാംദാസ് സംസ്ഥാന കൗൺസിൽ അംഗങ്ങളായ മഠത്തിൽ ബിജു, പാലമുറ്റത്തു വിജയകുമാർ,, കൃഷ്ണകുമാർ,.ഉസ്മാൻ സുരേഷ്‌കുമാർ,പുളിയറ വേണുഗോപാൽ, രാജേഷ് കമ്മത്ത് ,ആർ. രാധേഷ്, രാജശേഖരൻ, മധുസൂദനൻ, മുരളി, അനിത ഷാജി, ലേഖ മുരളീധരൻ. പ്രസാദ്. തുടങ്ങിയവർ സംസാരിച്ചു.