
ആലപ്പുഴ: പറവൂർ ഐ.എം.എസ് ധ്യാനഭവൻ ഡയറക്ടർ ഫാ.പ്രശാന്തിന്റെ പൗരോഹിത്യത്തിന്റെ റൂബി ജൂബിലി ആഘോഷം 24ന് രാവിലെ 10ന് ഐ.എം.എസ് അങ്കണത്തിൽ നടക്കും. ധ്യാനഭവൻ സുപ്പീരിയർ ഫാ.സഞ്ജയുടെ പൗരോഹിത്യത്തിന്റെ 41ാം വാർഷികവും അന്ന് ആഘോഷിക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ രൂപതാ വികാരി ഫാ.ജോയ് പുത്തൻ വീട്ടിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എ.അലക്സാണ്ടർ, എച്ച്.സലാം എം.എൽ.എ, പുന്നപ്ര സെന്റ് ജോസഫ്സ് ഫെറോന പള്ളി വികാരി ഫാ.ജോർജ്ജ് കിഴക്കേവീട്ടിൽ, കൃപാസനം ഡയറക്ടർ ഫാ.വി.പി.ജോസഫ് വലിയവീട്ടിൽ, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ജയ പ്രസന്നൻ, ഫാ.സുധീർ, തോമസ് ഗ്രിഗറി, ഫാ.ജോഷി എന്നിവർ പങ്കെടുക്കും.