അരൂർ: എഴുപുന്ന കൃഷിഭവനിൽ ഒരുകോടി ഫല വൃക്ഷത്തൈ വിതരണ പദ്ധതി പ്രകാരം പ്ലാവ് (ഗ്രാഫ്റ്റ് ) ,മാതളം ,നാരകം, പേര എന്നിവ ഒരു യൂണിറ്റായി 70 രൂപ നിരക്കിൽ വില്പനക്കായി തയ്യാറായിട്ടുണ്ട്.ആവശ്യം ഉള്ള എഴുപുന്ന പഞ്ചായത്തിലെ കർഷകർ ഇന്ന് രാവിലെ 10ന് കൃഷി ഭവനിൽ എത്തണം. യാതൊരു രേഖകളും ഹാജരാക്കേണ്ടതില്ല.