അമ്പലപ്പുഴ: വാടയ്ക്കൽ സാഗര സഹകരണ ആശുപത്രിയിൽ നാളെ നടത്താനിരുന്ന സൗജന്യ ഗൈനക്കോളജി മെഡിക്കൽ ക്യാമ്പ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് 29ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു. രാവിലെ 9 മുതൽ 1 മണി വരെ നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കുന്നതിന് 0477 2267676, 2240203 എന്നീ നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യാം.