തുറവുർ : പറയകാട് നാലുകുളങ്ങര മഹാദേവീ ക്ഷേത്രത്തിലെ പ്രസിദ്ധമായ പൂരം മഹോത്സവം ഇന്ന് നടക്കും. നാളെ പുലർച്ചെആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 6.30 ന് കൂത്ത് വഴിപാട്, 9.30 ന് മരുത്തോർവട്ടം കണ്ണനും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, 10.30 ന് കുട്ടികളുടെ പൂരം ഇടി, ശേഷം പൂരസദ്യ. വൈകിട്ട് 4ന് കാഴ്ചശ്രീബലി, തുടർന്ന് പഞ്ചവാദ്യം, പഞ്ചാരിമേളം. രാത്രി 9 ന് ദീപാരാധന, 9.15 ന് പുഷ്പാഭിഷേകം, 10 ന് ജയകൃഷ്ണൻ തുളസിക്കതിർ അവതരിപ്പിക്കുന്ന സംഗീതനിശ. നാളെ പുലർച്ചെ ആറാട്ടിന് പുറപ്പാട്, തുടർന്ന് പള്ളിനീരാട്ട്, കൂട്ടി ആറാട്ട്, കൊടിയിറക്ക്.9 ന് നാരായണീയ പാരായണം, തുടർന്ന് പ്രസാദം ഊട്ട്. ഏഴാം പൂജ ദിനമായ ഏപ്രിൽ 30ന് രാത്രി 7 ന് കലംകരി, രാത്രി 10.30 ന് വടക്കുപുറത്ത് വലിയ കുരുതി എന്നിവ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നിയന്ത്രണങ്ങളോടെയാണ് ഉത്സവം നടത്തുന്നതെന്ന് ദേവസ്വം ഭരണ സമിതി ഭാരവാഹികൾ അറിയിച്ചു.