കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയനിലെ 6457ാം നമ്പർ മങ്കൊമ്പ് വടയാറ്റുചിറ ശാഖ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്ന് ഉദ്ഘാടനം ചെയ്യും.രാവിലെ 10.30ന് ഓൺലൈനായി നടക്കുന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ പി.വി.ബിനേഷ് പ്ലാത്താനത്ത് അദ്ധ്യക്ഷനാകും. തോമസ് കെ.തോമസ് എം.എൽ.എ ഓഫീസ് ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി മുഖ്യപ്രഭാഷണം നടത്തും. വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ സംഘടനാ സന്ദേശം നൽകും.

യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ ടി.എസ്.പ്രദീപ്കുമാർ, എ.കെ.ഗോപിദാസ്, എം.പി.പ്രമോദ്, അഡ്വ.എസ് അജേഷ് കുമാർ, കെ.കെ.പൊന്നപ്പൻ, പി.ബി.ദിലീപ്, ബ്ലോക്ക് പഞ്ചായത്തംഗം ആശാദാസ്, പഞ്ചായത്തംഗങ്ങളായ പദ്മകുമാർ, വിധു പ്രസാദ്, ശാഖാ പ്രസിഡന്റുമാരായ സുരേഷ് കുമാർ, പി.ഡി.ഉണ്ണി, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി കെ.പി.സുബീഷ് , വനിതാസംഘം യൂണിയൻ സെക്രട്ടറി സജിനി മോഹൻ, അനിതാ സുബാഷ്, എ.ജി. ഗോകുൽദാസ് തുടങ്ങിയവർ സംസാരിക്കും. ഉച്ചയ്ക്ക് 2ന് പ്രഭാഷണം. ശാഖാംഗം ജി. അനിൽകുമാർ സ്വാഗതവും രവിന്ദ്രൻ പുലിപ്പോത്ര നന്ദിയും പറയും