ambala

അമ്പലപ്പുഴ: അമ്പലപ്പുഴ കെ.കെ.കെ.എം എൽ .പി സ്കൂളിൽ ഗണിത പഠനം ലളിതമാക്കുന്നതിനായി വിവിധ ഉപകരണങ്ങൾ നിർമ്മിച്ചു രസകരമായി തുടർപഠനം ലക്ഷ്യമിടുന്ന 'സഞ്ചി മഞ്ചാടി" പരിപാടി സംഘടിപ്പിച്ചു. എല്ലാ വീടുകളിലും ഗണിത ലാബ് ഒരുക്കുന്നതാണ് പദ്ധതി. ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായുള്ള പഠനപ്രവർത്തനങ്ങളും, ഉപകരണങ്ങളും സാദ്ധ്യമാക്കുന്ന പരിപാടിയുടെ ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിച്ചു.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കവിത രവികുമാർ അദ്ധ്യക്ഷയായി. ബ്ലോക്ക് മെമ്പർ അനിത, മാനേജർ കെ. മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സുരേഷ് കുമാർ സ്വാഗതവും പി.ശ്രീലത നന്ദിയും പറഞ്ഞു.