
ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന രാത്രികാല അടിയന്തിര വെറ്ററിനറി സേവനം പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുള്ള വെറ്ററിനറി ബിരുദധാരികളെ നിയമിക്കും. 89 ദിവസത്തേക്കാണ് നിയമനം. ജോലിസമയം ആഴ്ചയിൽ ആറുപ്രവൃത്തി ദിവസങ്ങളിൽ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെയാണ്. പ്രതിമാസ വേതനം 43,155 രൂപ.
താത്പര്യമുള്ളവർ 24നു രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ഫോൺ: 0477 2252431.