പൂച്ചാക്കൽ : മാക്കേകടവ് ശ്രീഗൗരിനാഥ ക്ഷേത്രത്തിൽ നവീകരിച്ച ഗുരുക്ഷേത്രത്തിൽ പഞ്ചലോഹ ഗുരുദേവ പ്രതിഷ്ഠ നാളെ നടക്കും. രാവിലെ 9 നും 10.30 നും മദ്ധ്യേ സ്വാമി ഋതംബരാനന്ദ പ്രതിഷ്ഠാ കർമ്മം നിർവ്വഹിക്കും. പറവൂർ രാകേഷ് തന്ത്രി മുഖ്യ കാർമ്മികനാകും. പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം പൂച്ചാക്കൽ ശ്രീകണ്‌ഠേശ്വരം ശ്രീമഹാദേവർ ക്ഷേത്രത്തിൽ നിന്ന് താളമേളങ്ങളുടെയും വാഹനങ്ങളുേടേയും അകമ്പടിയോടെ ഇന്നലെ വൈകിട്ട് 7ന് ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ശ്രീകണ്ഠേശ്വരം ക്ഷേത്രയോഗം ട്രഷറർ അശോക് സെൻ , കമ്മറ്റിയംഗം സാലി ശാന്തി എന്നിവർ ചേർന്ന് സ്വീകരിച്ചു. വെെദിക ചടങ്ങുകൾക്ക് ഷിബു ശാന്തി കാർമ്മികനായി. ദേവസ്വം സെക്രട്ടറി പങ്കജാക്ഷൻ, ഭാരവാഹികളായ വിനയകുമാർ, ഷാജി മരോട്ടിക്കൽ, പി.കെ.പ്രകാശൻ , ശ്രുതി മോൻ എന്നിവർ നേതൃത്വം നൽകി.ഇന്ന് നാഗമ്പൂഴിക്കൽ മന ഹരിഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നൂറും പാലും ,സർപ്പബലി തുടങ്ങിയവ നടക്കും.