
ആലപ്പുഴ: വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് സ്വാഭാവികമല്ലാത്ത ലക്ഷണങ്ങൾ പ്രകടമായാൽ ചികിത്സ തേടുന്നതിന് ജില്ലാതല കൊവിഡ് കൺട്രോൾ റൂമിലെ 0477 2239999 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, ഡിസി മിൽസ് എന്നിവിടങ്ങളിൽ കൊവിഡ് ചികിത്സയ്ക്ക് സൗകര്യങ്ങളുണ്ട്. ഈ കേന്ദ്രങ്ങളിൽ രോഗികൾ നേരിട്ടു ചെല്ലുന്നത് ഒഴിവാക്കി കൺട്രോൾ റൂമിൽ നിന്നുള്ള നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.