tu-r

അരൂർ: ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു. എഴുപുന്ന പഞ്ചായത്ത് 9-ാം വാർഡ് എരമല്ലൂർ മഠത്തിൽ ചിറ മഹേഷ് (42) ആണ് മരിച്ചത്. ചന്തിരൂർ സ്വദേശി ജെയ്സണിന്റെ വീട് നിർമ്മാണത്തിനിടെ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. നില ഇടുന്നതിനായി നീളമുള്ള ഇരുമ്പ് പൈപ്പ് ഉയർത്തിയപ്പോൾ തൊട്ടടുത്ത ഇലട്രിക്ക് ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. എരമല്ലൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: ഷൈനി. മക്കൾ:ആദിത്യൻ, ആരവ്.