ചേർത്തല: കൊവിഡ് രോഗവ്യാപനത്തിന്റെ മൂന്നാംതരംഗത്തിൽ വിറങ്ങലിച്ച് ചേർത്തല താലൂക്കും. താലൂക്കിലെ 18 ഗ്രാമപഞ്ചായത്തുകളിലും നഗരസഭയിലും രോഗികളുടെ എണ്ണം അനുദിനം കൂടിവരുകയാണ്.ഓരോ ദിവസവും രോഗികളുടെ എണ്ണമുയരുന്നത് ആശങ്കയുയർത്തുന്നു.
താലൂക്ക് ആശുപത്രിയിൽ ഡോക്ടറടക്കം 16 പേർക്ക് രോഗം സ്ഥിരീകരിച്ചു.വ്യാഴാഴ്ച 12 പേർക്കായിരുന്നു രോഗം. വെള്ളിയാഴ്ച നാലുപേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.കൂടുതൽ ജീവനക്കാരിലേയ്ക്കും രോഗവ്യാപനം ഉണ്ടാകാനുള്ള സാദ്ധ്യത തള്ളികളയുന്നില്ല. നഗരത്തിലെ 35 വാർഡുകളിലുമായി 164 രോഗികളാണുള്ളത്.വെളളിയാഴ്ച 38 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.ആൾക്കൂട്ടം ഒഴിവാക്കാൻ കർശന നിയന്ത്റണങ്ങൾ ഏർപ്പെടുത്തുമെന്ന് തഹസിൽദാർ ആർ.ഉഷ പറഞ്ഞു.