1

കുട്ടനാട് : എ.സി റോഡിൽ വെളിയനാട് പഞ്ചായത്തിന്റെ പ്രവേശന കവാടവും ജില്ലയുടെ അതിർത്തി പ്രദേശവുമായ കിടങ്ങറ രണ്ടാം പാലത്തിന് സമീപം മാലിന്യ നിക്ഷേപം വർദ്ധിച്ചതായി ആക്ഷേപം. ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ചു കൊണ്ടിടുന്ന മാലിന്യം അഴുകി ദുർഗന്ധം വമിച്ചതോടെ ജനങ്ങൾ ദുരിതത്തിലാണ്.

രാത്രിയിൽ വാഹനങ്ങളിലും മറ്റും എത്തുന്നവരാണ് മാലിന്യം നിക്ഷേപിക്കുന്നത്. മാലിന്യം നിക്ഷേപിക്കുന്നവക്കെതിരെ പടനടി സ്വീകരിക്കുന്നതിൽ അധികൃതർ മുന്നിട്ടിറങ്ങുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. ഇവിടെ നിരിക്ഷണക്യാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.