മാവേലിക്കര: പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ വലിയപള്ളി ഇടവക നിർമ്മിച്ച് നൽകുന്ന ഭവനത്തിന്റെ അടിസ്ഥാനശില ആശിർവാദം അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ നിർവഹിച്ചു. എം.എസ്.അരുൺകുമാർ എം.എൽ.എ, ഫാ.വി.എം.മത്തായി വിളനിലം, വൈ.തോമസ് മുട്ടുവേലി കോർ എപ്പിസ്‌കോപ്പ, ജോൺ സി.വർഗീസ് കോർഎപ്പിസ്‌കോപ്പ, ഭദ്രാസന സെക്രട്ടറി ജോൺസ് ഈപ്പൻ, വികാരി ഫാ.ജേക്കബ് ജോൺ കല്ലട, സഹവികാരി ഫാ.അലൻ എസ്.മാത്യു, ഫാ.നെൽസൺ ജോൺ പുത്തൂർ, ഫാ.കെ.പി.വർഗീസ്, ട്രസ്റ്റി ജോർജ്കുട്ടി തയ്യിൽ, സെക്രട്ടറി എം.ജി. വർഗീസ് മാമൂട്ടിൽ എന്നിവർ സംസാരിച്ചു.