ആലപ്പുഴ: 14വയസുകാരിക്ക് നേർക്ക് പൊതുസ്ഥലത്തു വച്ച് ലൈംഗികാതിക്രമം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെ മൂന്ന് വർഷം തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. രാമങ്കരി 10-ാം വാർഡ് പള്ളിക്കൂട്ടുമ്മ മുറിയിൽ പുത്തൻ കളത്തിൽ പ്രിൻസ് ഫിലിപ്പോസിനെയാണ് (40) ആലപ്പുഴ പോക്‌സോ കോടതി ജഡ്ജി എ.ഇജാസ് ശിക്ഷിച്ചത്. രാമങ്കരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. കിടങ്ങറ കാനറാ ബാങ്കിൽ അമ്മൂമ്മ പണമിടപാടു നടത്തിയപ്പോൾ ബാങ്കിന് വെളിയിൽ നിന്ന 14 വയസുകാരിയെ ഫിലിപ്പോസ് കടന്നു പിടിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പിഴ ഒടുക്കാത്ത പക്ഷം മൂന്നു മാസം കൂടി പ്രതി തടവുശിക്ഷയനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. സീമ ഹാജരായി.