മാവേലിക്കര: പോപ്പുലർ ഫ്രണ്ടിന്റെ മതഭീകരവാദത്തിനെതിരെ ബി.ജെ.പി മാവേലിക്കര ടൗൺ വടക്ക്, തെക്ക് ഏരിയാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. ടൗൺ തെക്ക് ഏരിയാ പ്രസിഡന്റ് സുജിത്ത്.ആർ പിള്ള അദ്ധ്യക്ഷനായി. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് അഡ്വ.കെ.കെ.അനൂപ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ബിനു ചാങ്കൂരേത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ജയശ്രീ അജയകുമാർ, ജില്ലാ കമ്മിറ്റി അംഗം വിജയകുമാർ പരമേശ്വരത്ത്, ഏരിയാ ജനറൽ സെക്രട്ടറിമാരായ ശരത് രാജ്, രാജേഷ് കാട്ടുവള്ളിൽ, ഗോപൻ സർഗ, എച്ച്.മേഘനാഥ്, സാബു തോമസ്, ഉമയമ്മ വിജയകുമാർ, സുജാത ദേവി, സബിത അജിത്ത്, മഹേഷ് വഴുവാടി, മനു വെട്ടിയാർ, വിദ്യാ സനൽ, സെലിൻ രാജൻ തോമസ്, പ്രവിത സുദീപ് എന്നിവർ സംസാരിച്ചു.