മാവേലിക്കര: കേരള കോൺഗ്രസ് മാവേലിക്കര ടൗൺ കമ്മി​റ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജൈവ കൃഷി വ്യാപന യജ്ഞത്തിന് സമാപനം കുറിച്ച് മാവേലിക്കര നഗര ഹൃദയത്തിൽ പുതിയകാവ് പള്ളി ജംഗ്ഷൻ മുതൽ മിച്ചൽ ജംഗ്ഷൻ വരെയുള്ള ഒരു കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന കാർഷിക മതിൽ ലോക ചരിത്രത്തിൽ ഇടം പിടിക്കുന്നു. ലോകത്തിലെ ഏറ്റവും നീളമുള്ള വെജിറ്റബിൾ വാൾ ആയി ഗിന്നസ് ബുക്കിൽ ഇടം പിടിക്കുന്നതിന് കേരള കോൺഗ്രസ് ടൗൺ കമ്മി​റ്റി സമർപ്പിച്ച അപേക്ഷ ഗിന്നസ് ബുക്ക് സ്വീകരിച്ചു.