
ചേർത്തല: തൈക്കാട്ടുശേരി പാലത്തിനോട് ചേർന്ന് ടൂറിസത്തിന്റെ പേരിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനത്തിനെതിരെ ബി.ഡി. ജെ.എസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്. ജ്യോതിസ് ഉദ്ഘാടനം നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ് ബിജു പി. മൂലയിൽ അദ്ധ്യക്ഷനായി. ബി ഡി.ജെ.എസ്. സംസ്ഥന ജനറൽ സെക്രട്ടറി പി.ടി. മൻമഥൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ,ജില്ലാ സെക്രട്ടറി ഡി.ദിലിപ് കുമാർ,മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ.എൻ.പൊന്നപ്പൻ,ബാബു മരോട്ടിക്കൽ,മണ്ഡലം സെക്രട്ടറി പ്രിൻസ് മോൻ,ട്രഷറർ ശ്രീകാന്ത്,കെ.ഡി.എസ് മണ്ഡലം പ്രസിഡന്റ് ടി.ആർ.പൊന്നപ്പൻ ബി.ഡി.വൈ.എസ്. മണ്ഡലം പ്രസിഡന്റ് ശ്യാംകുമാർ,സെക്രട്ടറി മീനേഷ് മഠത്തിൽ,ബി.ഡി.എം.എസ്.മണ്ഡലം പ്രസിഡന്റ് സിന്ധു അജയകുമാർ,സെക്രട്ടറി സബിത എന്നിവർ സംസാരിച്ചു.ബി.ഡി.ജെ.എസ് മണ്ഡലം സെക്രട്ടറി കെ.എം. മണിലാൽ സ്വാഗതവും തൂറവൂർ പഞ്ചായത്ത് പ്രസിഡന്റ് സത്യൻ നന്ദിയും പറഞ്ഞു.