ഹരിപ്പാട്: ജനുവരി 26 ന് നടത്താനിരുന്ന മുതുകുളം പാർവ്വതി അമ്മ അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും കൊവിഡിൻ്റെ രൂക്ഷമായ വ്യാപനം മൂലം മാറ്റിവെച്ചു. കൊവിഡ്നിയന്ത്രണ വിധേയമാകുമ്പോൾ ചടങ്ങ് നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് മുതുകുളം പാർവ്വതി അമ്മ സ്മാരക ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.