a
അര്‍ജുന്‍ മാത്യു (പ്രസിഡന്റ്)

മാവേലിക്കര: ജെ.സി.ഐ മാവേലിക്കര റോയൽ സിറ്റിയുടെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം ജില്ലാ കളക്ടർ എ.അലക്സാണ്ടർ ഓൺലൈനായി നിർവഹിച്ചു. പ്രസിഡന്റ് ജിമ്മി ചാക്കോ ജോർജ് അദ്ധ്യക്ഷനായി. ജെ.സി.ഐ സോൺ വൈസ് പ്രസിഡന്റ് അജയ്.എസ് നായർ, മുൻ വൈസ് പ്രസിഡന്റ് ലക്ഷ്മി.ജി കുമാർ, പ്രോഗ്രാം ഡയറക്ടർ പ്രീത ശശി, അഫ്താബ് എൻ.ജനാർദ്ദനൻ, മോഹൻ.കെ സ്വർണകുമാർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി അർജുൻ മാത്യു (പ്രസിഡന്റ്), സിദ്ധാർഥ് ദേവരാജ് (സെക്രട്ടറി), ശ്രീരൂപ് ഗോവിന്ദ് (ട്രഷറാർ) എന്നിവരെ തി​രഞ്ഞെടുത്തു.