കുട്ടനാട് : എസ്.എൻ.ഡി.പി യോഗം 24 ാം നമ്പർ ആനപ്രമ്പാൽ ശാഖയിൽ ശ്രീനാരായണ ഗുരുദേവ മണ്ഡപ സമർപ്പണം നാളെ വൈകിട്ട് 4 മണിക്ക് കൊച്ചമ്മനത്ത് നടക്കും.ശാഖാ യോഗത്തിന്റെ വൈസ് പ്രസിഡന്റ് പി.കെ. ഗോപിനാഥൻ അമ്മ ജാനകി മന്ദിരത്തിൽ കെ.പി.ജാനകിയമ്മയുടെ സ്മരണയ്ക്കായി നൽകിയിട്ടുളള ഒന്നര സെന്റ് സ്ഥലത്താണ് ഗുരുദേവ മണ്ഡപവും പ്രാർത്ഥനാപന്തലും നിർമ്മിച്ച് സമർപ്പണം നടത്തുന്നത്. യൂണിയൻ കൺവീനർ അഡ്വ. പി സുപ്രമോദം സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എൻ.കെ.പുരുഷോത്തമൻ അദ്ധ്യഷത വഹിക്കും. ആനപ്രമ്പാൽ സെന്റ് ജോർജ് ഓർത്ത്ഡോക്സ് പളളി വികാരി ഫാ. ഷിബു മുഖ്യാതിഥിയാകും.യൂണിയൻ ജോയിന്റ് കൺവീനർ എ.ജി.സുഭാഷ് പ്രഭാഷണം നടത്തും.ക്ഷേത്രം സമർപ്പണം ശാഖാ യോഗം പ്രസിഡന്റ് എൻ.കെ.പുരഷോത്തമന് മണ്ഡപത്തിന്റെ താക്കോൽ നൽകി പി.കെ.ഗോപിനാഥൻ നിർവ്വഹിക്കും.