photo

ചേർത്തല : കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും തരിശു സ്ഥലങ്ങളിലും കൃഷി എത്തിക്കുന്നതിനായി അഞ്ചര ലക്ഷം പച്ചക്കറിത്തൈകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന പദ്ധതിയായ 'ജനകീയ ജൈവഹരിത സമൃദ്ധി 'പദ്ധതിയുടെ യുടെ വാർഡുതല ഉദ്ഘാടനം നാലാം വാർഡിലെ കണ്ണൻകുളത്തിന് സമീപം പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ നിർവഹിച്ചു.
വാർഡംഗവും ക്ഷേമകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാനുമായ ബൈരഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.

വികസനസമിതി അംഗങ്ങളായ പി.ലളിത, എൻ.സന്തോഷ്,ശ്രീജ,വി .രാധാകൃഷ്ണൻ,നടരാജൻ,ടി.ഡി.ദാസപ്പൻ, പൊന്നമ്മ എന്നിവർ പങ്കെടുത്തു.