arr
എസ്.എൻ.ഡി.പി യോഗം അരൂർ 960 -ാം നമ്പർ ശാഖ ദേശീയ പാതയോരത്ത് നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ നിർവ്വഹിക്കുന്നു

അരൂർ: എസ്.എൻ.ഡി.പി യോഗം അരൂർ 960 -ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ദേശീയ പാതയോരത്ത് നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ നിർവ്വഹിച്ചു.ചടങ്ങിൽ യൂണിയൻ സെക്രട്ടറി വി.എൻ. ബാബു ഭദ്രദീപം പ്രകാശിപ്പിച്ചു. ശാഖാ പ്രസിഡന്റ് കെ.ആർ.ഗംഗാധരൻ, വൈസ് പ്രസിഡന്റ് ടി.പി. സലി, സെക്രട്ടറി സി.എസ്.ബാബു, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.ശശികുമാർ, ടി. അനിയപ്പൻ, യൂണിയൻ കൗൺസിൽ അംഗം പി.കെ.ശ്രീനിവാസൻ, മുൻ യൂണിയൻ കൗൺസിൽ അംഗം ടി.കെ.തങ്കപ്പൻ, രമേശ് രമാലയം, പ്രബല ചന്ദ്രൻ, സിരൺ എന്നിവർ പങ്കെടുത്തു.