
ആലപ്പുഴ : പ്രധാനമന്ത്രി മത്സ്യസമ്പാദന യോജനയുടെ ഭാഗമായി ജില്ലയിൽ മത്സ്യകൃഷി പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. സ്വന്തമായോ പാട്ടത്തിനോ സ്ഥലമുള്ള വ്യക്തികൾക്കും സഹകരണ സംഘങ്ങൾക്കും ഗുണഭോക്താക്കളാകാം. അപേക്ഷകൾ ജില്ലാ ഓഫീസിലും മത്സ്യഭവനുകളിലും 31ന് വൈകിട്്ട അഞ്ചു വരെ സ്വീകരിക്കും. പിന്നാമ്പുറ കുളങ്ങളിലെ അലങ്കാര മത്സ്യ റെയറിംഗ് യൂണിറ്റ്, മീഡിയം സ്‌കെയിൽ അലങ്കാര മത്സ്യ റെസ്റ്ററിംഗ് യൂണിറ്റ്, ഓരു ജല മത്സ്യകൃഷി, സംയോജിത അലങ്കാര മത്സ്യ റെയറിംഗ് യൂണിറ്റ്, ബയോഫ്‌ലോക് മത്സ്യകൃഷി, റീ-സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ഓരുജല കൂട് കൃഷി, മത്സ്യസേവന കേന്ദ്രം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ഫോൺ: 0477 225 1103, 0477 225 2814.