അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ 25 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ഡോക്ടർമാർ, ഹൗസ് സർജന്മാർ, നഴ്സുമാർ ഉൾപ്പടെ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 175 ആയി.ഇതോടെ ആശുപത്രിയുടെ പ്രവർത്തനം തന്നെ താളം തെറ്റുന്ന നിലയാണ്. അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് ആശുപത്രിയിൽ ഇപ്പോൾ നടക്കുന്നത്. കാത്ത് ലാബിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, പേസ് മേക്കർ തുടങ്ങിയ ശസ്ത്രക്രിയകൾ നാളെ മുതൽ പൂർണമായി നിർത്തും. മറ്റു വിഭാഗങ്ങളിലെ ശസ്ത്രക്രിയകൾക്കും നിയന്ത്രണം ഏർപ്പെടുത്തി.