 
മാന്നാർ: കുരട്ടിക്കാട് ഈസ്റ്റ് വെൽഫെയർ എൽ.പി സ്‌കൂളിൽ പ്രീപ്രൈമറി താലോലം ആക്ടിവിറ്റി കോർണർ പദ്ധതിയുടെയും സ്‌പെഷ്യൽ കെയർ സെന്ററിന്റെയും ഉദ്ഘാടനം നടത്തി. താലോലം ആക്ടിവിറ്റി കോർണർ പദ്ധതിയുടെ ഉദ്ഘാടനം മാന്നാർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സലിം പടിപ്പുരയ്ക്കൽ നിർവഹിച്ചു. സ്‌പെഷ്യൽ കെയർ സെന്ററിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വത്സലാ ബാലകൃഷ്ണൻ നിർവഹിച്ചു. സ്‌കൂൾ പ്രഥമാദ്ധ്യാപിക ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ ബിജു പദ്ധതി വിശദീകരണം നടത്തി. എയ്ഞ്ചൽ ജോസ്, പ്രവീൺ, ഷീല, ഉഷാ അമ്മാൾ തുടങ്ങിയവർ സംസാരിച്ചു.