അരൂർ: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന ചന്തിരൂർ സ്വദേശി തദേവൂസിന് കേരള ചുമട്ട് തൊഴിലാളി ക്ഷേമബോർഡ് അനുവദിച്ച 2 ലക്ഷം രൂപയുടെ സഹായധനം കെ.എസ്‌.ഡി.പി.ചെയർമാൻ സി.ബി.ചന്ദ്രബാബു കൈമാറി.ചന്തിരൂർ ഹൈസ്‌കൂൾ സി.ഐ.ടി.യു. യൂണിറ്റ് അംഗമാണ് തദേവൂസ്. ചടങ്ങിൽ യൂണിയൻ സെക്രട്ടറി പി.ടി.പ്രദീപൻ,ക്ഷേമബോർഡ് ഹെഡ് ക്ലർക്ക് സനൽകുമാർ എന്നിവർ പങ്കെടുത്തു