maicron-donation
ദേശീയ തലത്തിൽ ബിജെപിയുടെ പ്രവർത്തനഫണ്ട്‌ സമാഹരിക്കുന്നതിനായി നമോ ആപ്പ് വഴി നടപ്പിലാക്കുന്ന

ചാരുംമൂട്: ദേശീയ തലത്തിൽ ബി.ജെ.പിയുടെ പ്രവർത്തനഫണ്ട്‌ സമാഹരിക്കുന്നതിനായി നമോ ആപ്പ് വഴി ജനുവരി 21 മുതൽ 30 വരെ നടപ്പിലാക്കുന്ന "മൈക്രോ ഡൊണേഷൻ" പദ്ധതിയുടെ ചാരുംമൂട് മണ്ഡലതല ഉദ്ഘാടനം ഭാരതീയ ജനതാ പാർട്ടി ജില്ലാ അദ്ധ്യക്ഷൻ എം. വി. ഗോപകുമാർ കരിമുളയ്ക്കൽ ജംഗ്ഷനിലെ വ്യാപാരി എൻ. വി. സുശീലയിൽ നിന്ന് നമോ ആപ്പ് വഴി ഡൊണേഷൻ സ്വീകരിച്ച് നിർവഹിച്ചു. ബി.ജെ.പി ജില്ലാ ട്രഷറർ കെ.ജി. കർത്താ, ചാരുംമൂട് മണ്ഡലം പ്രസിഡന്റ് ഹരീഷ് കാട്ടൂർ, ജനറൽ സെക്രട്ടറിമാരായ പ്രഭകുമാർ മുകളയ്യത്ത്,അഡ്വ. പീയുഷ് ചാരുംമൂട്, വൈസ് പ്രസിഡന്റ് കെ. സനിൽ കുമാർ, സെക്രട്ടറി കെ. പി. ശാന്തിലാൽ മണ്ഡലം ട്രഷറർ ജി. എസ്. സതീഷ് കുമാർ, സെൽ കോഓർഡിനേറ്റർ വിളയിൽ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.