ആലപ്പുഴ : ഒാട്ടോമൊബൈൽ സ്പെയർ റീട്ടെയിലേഴ്സ്
അസോസിയേഷൻ ജില്ലാ എക്സിക്യുട്ടീവ് യോഗം പ്രസിഡന്റ് മജീദ് മമ്മൂലയുടെ അദ്ധ്യക്ഷതയിൽ നടന്നു. വർക്ക്ഷോപ്പുകളിൽ നിന്ന് ശേഖരിക്കുന്ന കരിഒായിൽ റീസൈക്കിൾ ചെയ്ത് മുന്തിയ ബ്രാൻഡ് എഞ്ചിൻ ഒായിലുകളുടെ പേരിൽ വീണ്ടും വിപണന രംഗത്ത് ഇറക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ബാബുജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അനീഷ് കുമാർ, ജില്ലാ രക്ഷാധികാരി മൊറാജി അലക്സ് സംസാരിച്ചു. ജില്ലാ ട്രഷറർ ലത്തീഫ് ഹാഷിം നന്ദി പറഞ്ഞു.