മാവേലിക്കര: പൊലീസ് സ്‌റ്റേഷനിലെത്തിയ വനിതാ കൗൺസിലറോട് പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയതായി പരാതി. മാവേലിക്കര നഗരസഭ 23ാം വാർഡ് കൗൺസിലർ എസ്.സുജാതദേവിയാണ് പരാതി നൽകി​യത്. 21ന് രാത്രി 7മണിയോടെ ആണ് സംഭവം.

വാർഡിലെ ഒരു വീട്ടിൽ ഹോംനേഴ്‌സായി മുമ്പ് ജോലിചെയ്തിരുന്ന കോട്ടയം സ്വദേശിനിയായ യുവതി കൗൺസിലറോട് അഭയം ചോദിച്ചെത്തി. ഈ സ്ത്രീയുമായി മാവേലിക്കര പൊലീസ് സ്‌റ്റേഷനിലെത്തിയ കൗൺസിലറോഡ് പോലീസ് അപമര്യാദയായി സംസാരിച്ചതായും ആളുകളുടെ മുന്നിൽവെച്ച് ആക്ഷേപിച്ചതായും കാണിച്ച് കൗൺസിലർ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകി. ഒറ്റയ്ക്ക് വീടുവിട്ട് വന്ന യുവതിയ്ക്ക് പൊലീസ് സംരക്ഷണം നൽകി സുരക്ഷിത സ്ഥാനത്ത് താമസിപ്പാക്കാനുള്ള സഹായം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്.

മൂന്ന് വനിത ഉദ്യോഗസ്ഥരും ഒരു ഉദ്യോഗസ്ഥനും ചേർന്ന് ഇതൊന്നും പോലീസുകാരുടെ ജോലിയല്ലെന്നും ഇവിടെനിന്ന് പൊയോക്കോളണം എന്നും പറഞ്ഞ് ധിക്കാരപരമായി​ സംസാരിക്കുകയായിരുന്നെന്നും സുജാതദേവി പറഞ്ഞു.